മഹല്ലുകളിലെ അധാര്‍മ്മികതക്കെതിരെ ഖത്വീബുമാര്‍ രംഗത്തിറങ്ങണം- സമസ്ത

മലപ്പുറം:മഹല്ല് തലങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അധാര്‍മ്മികതക്കെതിരെ പൊതുജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ ഖത്വീബുമാര്‍ രംഗത്തിറങ്ങണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ ഖത്വീബുസംഗമം ആവശ്യപ്പെട്ടു.

താലൂക്ക് തലങ്ങളില്‍ ജൂലായ് അവസാനവാരത്തില്‍ ഖത്വീബ് സംഗമങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ജലീല്‍ ഫൈസി പുല്ലങ്കോട്, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി.പി. മുഹമ്മദ് ഫൈസി, പുത്തനഴി മൊയ്തീന്‍ഫൈസി എന്നിവര്‍ പ്രസംഗിച്ചു.