തിരൂര്‍: എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ഞായറാഴ്ച വൈകീട്ട് ഏഴിന് തിരൂര്‍ റിങ്‌റോഡ് പരിസരത്ത് പൊതുയോഗം നടത്തും. റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. യോഗത്തില്‍ തറമ്മല്‍ അഷറഫ്, മുസ്തഫ ഒഴൂര്‍, ഇ. സാജിത്, ഹസീം ചെമ്പ്ര, മുസ്തഫ മതിലിങ്ങല്‍, എം.പി. അബുത്വാഹിര്‍, എം. മനാസ്, കരീം നടുവിലങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.