ദമ്മാം : ജുബൈല്‍ SKSSF ന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് പഠന ക്ലാസിന്‍റെ ഉദ്ഘാടനം സുന്നി യുവജന സംഘം ജുബൈല്‍ സെക്രട്ടറി ബഷീര്‍ ബാഖവി നിര്‍വ്വഹിച്ചു. സൈബര്‍ കാലഘട്ടത്തില്‍ ജീവിക്കുന്ന യുവതലമുറ പരിശുദ്ധ ഖുര്‍ആന്‍റെ ശ്രേഷ്ഠതയും ആത്മാവും തൊട്ടറിയണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബഷീര്‍ ബാഖവി ഓര്‍മ്മിപ്പിച്ചു. കോട്ട അബ്ദുറഹ്‍മാന്‍ ബദിയെടുക്ക അധ്യക്ഷത വഹിച്ചു. നാസര്‍ മൗലവി സ്വാഗതവും നൌഷാദ് കെ.എസ്.പുരം നന്ദിയും പറഞ്ഞു.
- കബീര്‍ ഫൈസി -