അസ്അദിയ്യ: കോളേജ് പ്രവേശനം

പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് & ആര്‍ട്ട്സ് കോളേജ് 2010-2011 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന ഫോറം ജൂണ്‍ 6 ഞായറാഴ്ച വൈകുന്നേരം 5 മണി വരെ കോളേജ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാ ഫോറം കോളേജ് ഓഫീസില്‍ നിന്നും www.as-adiyyah.8m.com എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ അറിയിച്ചു.