ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചുകുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും സുന്നി കേരളത്തിന്‍റെ അനിഷേധ്യ നേതാവുമായിരുന്ന മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ അനുസ്‍മരണം സംഘടിപ്പിച്ചു. ഉസ്‍മാന്‍ ദാരിമി അടിവാരം അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച് ആത്മീയ പോഷണം നേടിയ ഉന്നതനായ നേതാവായിരുന്നു ഉമറലി ശിഹാബ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മുഹമ്മദലി പുതുപ്പറന്പ് അധ്യക്ഷ്യം വഹിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും അബ്ദുല്‍ ശുക്കൂര്‍ എടയാറ്റൂര്‍ നന്ദിയും പറഞ്ഞു.