ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്ക് അന്താരാഷ്ട്ര അംഗീകാരം

മലപ്പുറം: മത-ഭൗതിക കലാലയമായ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്ക് രാജ്യാന്തര അംഗീകാരം. കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസില്‍ (റാബിത്വത്തുല്‍ ജാമിആത്തില്‍ ഇസ്‌ലാമിയ്യ) കെയ്‌റോയില്‍ ചേര്‍ന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സി ലാണ് അംഗത്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അംഗത്വം നല്‍കിക്കൊണ്ടുള്ള അറിയിപ്പും മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഏറ്റുവാങ്ങി. തെന്നിന്ത്യയില്‍ നിന്ന് സംഘടനയില്‍ അംഗത്വം ലഭിക്കുന്ന ആദ്യ സര്‍വകലാശാലയാണ് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി.