കോഴിക്കോട് : വേള്‍ഡ് കപ്പ് മത്സരത്തിന്റെ പേരില്‍ വര്‍ദ്ധിച്ചുവരുന്ന ഫുട്‌ബോള്‍ ജ്വരത്തെക്കുറിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ചര്‍ച്ച
സംഘടിപ്പിക്കുന്നു. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ആഭാസങ്ങളും ധൂര്‍ത്തും ആവേശത്തിനപ്പുറം
ഒരുതരം വിധേയത്വ സംസ്‌കാരം വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. 12 ന് ശനിയാഴ്‌ച 3 മണിക്ക് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന പരിപാടി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. മുന്‍മന്ത്രി ഡോ. എം.കെ. മുനീര്‍, സി.പി. രാജശേഖരന്‍, റഹ്‌മത്തുല്ലാഹ് ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ തുടങ്ങിയവര്‍ പങ്കെടുക്കും.
- റിയാസ് ടി. അലി