പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ടൗണ്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനത്ത്മംഗലം ബൈപ്പാസ് ബസ്സ്റ്റാന്‍ഡിന് സമീപം തുടങ്ങിയ മസ്ജിദുല്‍ മാജിദൈന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, ശൈഖ് ഹമദ്ബിന്‍ മാജിദ് അല്‍ ഖാസിമി, തറയില്‍ മുസ്തഫ, കിനാതിയില്‍ ഹംസക്കുട്ടി, പി.കെ. മുഹമ്മദ്‌കോയ തങ്ങള്‍, പച്ചീരി നാസര്‍, പച്ചീരി ഫാറൂഖ്, കുറ്റീരി മാനുപ്പ, കെ. സെയ്തുട്ടിഹാജി, ആലിക്കല്‍ സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.