അരീക്കോട്: കീഴുപറമ്പ് ലിവാഉല്‍ഹുദാ ഓര്‍ഫനേജ് ആന്‍ഡ് അറബിക് കോളേജില്‍ ആരംഭിക്കുന്ന വാഫി കോഴ്‌സിന്റെ ഉദ്ഘാടനം ശനിയാഴ്ച സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. എം.ഐ. ഷാനവാസ് എം.പി അധ്യക്ഷത വഹിക്കും. സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ വൈ.സി. മൂസ മൗലവി, വൈ.പി. അബൂബക്കര്‍, കബീര്‍ ദാരിമി, സലാം ഫൈസി, കെ.കെ. അഹമ്മദ്കുട്ടി, എം.ടി. അബ്ദുല്‍മജീദ്, കെ. സൈദ്, വൈ.കെ. അബൂബക്കര്‍, കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.