മുഹമ്മദലിശിഹാബ്തങ്ങള്‍സ്മാരക മന്ദിരം തുറന്നു

അയിലൂര്‍: അടിപ്പെരണ്ട മഹല്ലും എന്‍.എച്ച്. മദ്രസ മാനേജിങ്കമ്മിറ്റിയും ചേര്‍ന്ന് നിര്‍മിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരകമന്ദിരം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. വി. ചെന്താമരാക്ഷന്‍ എം.എല്‍.എ., കെ. അച്യുതന്‍ എം.എല്‍.എ., മുന്‍ എം.എല്‍.എമാരായ കെ.എ. ചന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, കളത്തില്‍ അബ്ദുള്ള, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍, എ. അബ്ദുള്‍ റഹിം, എ.എ. ജലീല്‍, കെ. സുഗതന്‍, കെ.എ. അബ്ബാസ്, കാജാ, കുട്ടിഹാജി, ബാബ മുസ്‌ലിയാര്‍, എ.കെ. ഇബ്രാഹിം, ഷംസുദ്ദീന്‍ ഹാജി, എം.എം.എസ്. റാവുത്തര്‍, മുഹമ്മദ് ഹാജി, സെയ്ദ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.