മതവിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം : ടി.പി. മുഹമ്മദ് സാഹിബ്



ദമ്മാം : ലോകത്ത് വര്‍ദ്ധിച്ച് വരുന്ന അരാജകത്വത്തിന് അറുതി വരുത്താന്‍ ഈ കാലഘട്ടത്തില്‍ മതവിദ്യാഭ്യാസം അനിവാര്യമാണെന്ന് പ്രമുഖ വിദ്യാഭ്യാസ ചിന്തകനും അല്‍മുന ഇന്‍റര്‍നാഷണല്‍ സ്കൂള്‍ മാനേജിംഗ് ഡയറക്ടറുമായ ടി.പി. മുഹമ്മദ് സാഹിബ് ഉദ്ബോധിപ്പിച്ചു. മാനവികതക്ക് മതവിദ്യാഭ്യാസം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം സെന്‍ട്രല്‍ കമ്മിറ്റി നടത്തപ്പെടുന്ന ത്രൈമാസ കാന്പയിന്‍റെ ഭാഗമായി നടന്ന കലാ സാഹിത്യ മത്സരത്തിന്‍റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബൂബക്കര്‍ ഹാജി ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സി.എം.കുട്ടി സഖാഫി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സഫ ഡയറക്ടര്‍ മുഹമ്മദ് കുട്ടി കോഡൂര്‍, അല്‍നൂര്‍ മദ്റസാ സ്വദര്‍ മുഅല്ലിം കബീര്‍ ദര്‍സി മുതിരമണ്ണ, ഖാസിം ദാരിമി കാസര്‍ക്കോട്, മുജീബ് ഫൈസി കക്കുപ്പടി, അബ്ബാസ് ഫൈസി കാസര്‍ക്കോട്, ബഷീര്‍ ബാഖവി, നൂറുദ്ദീന്‍ മുസ്‍ലിയാര്‍ നിലന്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന ഇസ്‍ലാമിക് കലാ സാഹിത്യ മത്സരത്തില്‍ വൈവിദ്ധ്യമാര്‍ന്ന ദഫ് പ്രകടനങ്ങള്‍ സദസ്സിദ് ആവേശമുയര്‍ത്തി. മദ്റസാ വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന മത്സരയിനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കലാപ്രതിഭയായി അജില്‍ ഫറോഖ് തെരഞ്ഞുടുത്തു. ജൂനിയര്‍ വിഭാഗത്തില്‍ മുഹന്നദ് വാഴക്കാടും സബ്ജൂനിയര്‍ വിഭാഗത്തില്‍ നുസ്റത്ത് താനൂര്‍ എന്നിവരും അര്‍ഹരായി. ഫാമിലി ക്വിസ് മത്സരത്തില്‍ ഹഫ്സത്ത് മുഹമ്മദ് കുട്ടി ഒന്നാം സ്ഥാനവും ആയിശാബീവി അബ്ദുറഹ്‍മാന്‍ മലയമ്മ രണ്ടാം സ്ഥാനവും ശരീഫാ അശ്റഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുടുംബിനി പ്രബന്ധ മത്സരത്തില്‍ ഹഫ്സത്ത് മുഹമ്മദ് ഒന്നാം സ്ഥാനവും ഷറീന അശ്റഫ് വയനാട് രണ്ടാം സ്ഥാനവും ഫാത്വിമ സൈതലവി താനൂര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് കെ.പി. മായീന്‍ ഹാജി, സൈതലവി ഹാജി താനൂര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.