എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ ആരംഭിക്കുന്നു

കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ 2010-2012 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ജൂലൈ 1 മുതല്‍ ആരംഭിക്കുന്ന കാമ്പയിന്‍ ഡിസംബര്‍ 10, 11 തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റി പുന:സംഘടനയോടെ സമാപിക്കും. കാമ്പയിന്റെ മുന്നോടിയായി ജൂണ്‍ 26 ന്‌ ദക്ഷിണ മേഖലാ പ്രതിനിധി സംഗമം ആലപ്പുഴയിലും മധ്യമേഖലാ പ്രതിനിധി സംഗമം മലപ്പുറത്തും ഉത്തരമേഖലാ പ്രതിനിധി സംഗമം കോഴിക്കോടും ജൂലൈ 1 ന്‌ നടക്കും. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനായി പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളും കണ്‍വീനറായി കെ.മോയിന്‍ കുട്ടി മാസ്റ്ററും തെരഞ്ഞെടുക്കപ്പെട്ടു. അശ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, മുസ്‌ത്വഫ മുണ്ടുപാറ, ഷാഹുല്‍ ഹമീദ്‌ മേല്‍മുറി, എസ്‌.വി. മുഹമ്മദലി എന്നിവരാണ്‌ അംഗങ്ങള്‍. അയ്യൂബ്‌ കൂളിമാട്‌ കണ്‍വീനറും സത്താര്‍ പന്തലൂര്‍, റഹീംചുഴലി എന്നിവര്‍ അംഗങ്ങളായി മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ സമിതിയും തെരഞ്ഞെടുക്കപ്പെട്ടു. കാമ്പയിന്‍ കാലയളവില്‍ കേരളത്തിലെ 14 ജില്ലകള്‍ക്കു പുറമെ ദക്ഷിണ കന്നട, ഉഡുപ്പി, കൊടക്‌, ഹാസന്‍, നീലഗിരി, കോയമ്പത്തൂര്‍, കന്യാകുമാരി, ലക്ഷദ്വീപ്‌, അന്തമാന്‍, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ന്യൂഡല്‍ഹി, ഹൈദരാബാദ്‌ എന്നിവിടങ്ങളിലും സംഘടനക്ക്‌ ഘടകങ്ങള്‍ നിലവില്‍ വരും. മെമ്പര്‍ഷിപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ആക്ടീവ്‌ വിംഗ്‌ സംസ്ഥാന തല ശില്‍പശാല സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. നാസര്‍ ഫൈസി കൂടത്തായി, അബൂബക്‌ര്‍ ഫൈസി മലയമ്മ, അയ്യൂബ്‌ കൂളിമാട്‌ പ്രസംഗിച്ചു.

- റിയാസ് ടി. അലി