
ദമ്മാം : മാനവികതക്ക് മതവിദ്യാഭ്യാസം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുത്തുന്ന ത്രൈമാസ കാന്പയിന്‍റെ ഭാഗമായി നടന്ന കുരുന്ന് സംഗമത്തില്‍ ദമ്മാമിലെ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സുന്നി ബാലവേദി (SBV) ക്ക് രൂപം നല്‍കി
ചെയര്‍മാനായി കബീര്‍ ഫൈസി പുവ്വത്താണി, കണ്‍വീനര്‍ കബീര്‍ ദര്‍സി മുതിരമണ്ണ, പ്രസിഡന്‍റായി മുബാറക് ആനമങ്ങാട്, വൈസ് പ്രസിഡന്‍റുമാരായി ശിഫാസ് കാസര്‍കോട്, ഫാഇസ് വയനാട്, ആശിഖ് കോഡൂര്‍, ജന.സെക്രട്ടറിയായി അജില്‍ ഫറൂഖ്, ജോ. സെക്രട്ടറിമാരായി ശഫീഖ് താനൂര്‍, സാഹിര്‍ അടൂര്‍, മഖ്ബൂര്‍ കരിങ്കപ്പാറ, വര്‍ക്കിംഗ് സെക്രട്ടറിയായി മുഹമ്മദ് വഴക്കാട്, ട്രഷററായി മുഹമ്മദ് സാലിഹ് താനൂര് എന്നിവരെ തെരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതി അംഗങ്ങളായി അമല്‍ ശഹബാസ്, അമീന്‍, ഹസീബ്, ഇജാസ്, ഹാശിര്‍, വാസില്‍, ഷിനാസ്, ഹാഫിള് അഫ്സല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
കുരുന്ന് സംഗമം സുലൈമാന്‍ ഫൈസി വാളാട് ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. മുജീബ് ഫൈസി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും കബീര്‍ ദര്‍സി മുതിരമണ്ണ നന്ദിയും പറഞ്ഞു.