മേലാറ്റൂര്‍ : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്ളദാരിമി കൊട്ടിലയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മേലാറ്റൂര്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തി. മതപണ്ഡിതരെ സി.പി.എം കായികമായി നേരിടുന്നത് സമൂഹത്തിന് അപമാനമാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കെ.പി. ഹംസ മൗലവി, എം. യൂസഫ് അന്‍വരി, സി. അയൂബ് ദാരിമി, വി.റഷീദ്, താജുദ്ദീന്‍ മൗലവി, സിദ്ദീഖ് ഫൈസി, റഫീക് കൊമ്പങ്കല്ല് എന്നിവര്‍ പ്രകടനത്തിന് നേതൃത്വംനല്‍കി.
പ്രതിഷേധസംഗമം നടത്തി
കാളികാവ് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കൊട്ടില അബ്ദുല്ല ദാരിമിക്കു നേരെ നടന്ന വധശ്രമത്തിലും ആക്രമണത്തിലും പ്രതിഷേധിച്ച് കാളികാവ് എസ്.കെ.എസ്.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു. കാളികാവ് ഇസ്‌ലാമിക് സെന്റര്‍ പരിസരത്ത് നടന്ന സംഗമത്തില്‍ എന്‍.കെ. റിഷാദ്, ഉബൈദുല്ല റഹ്മാനി, അസ്‌ലം, ഹാരിസ് പള്ളിശ്ശേരി, ബഹാഉദ്ദീന്‍ ഫൈസി, കെ.കെ. ബഷീര്‍, അബ്ദുറഹിമാന്‍ അഞ്ചച്ചവിടി, പി.കെ. അഫ്‌ലഹ് എന്നിവര്‍ പ്രസംഗിച്ചു.