
ദമ്മാം : ലോകത്ത് സമാധാനവും സാഹോദര്യവും ധര്‍മ്മവും ഉള്‍ക്കൊള്ളുന്ന ഉത്തമ സമൂഹ സൃഷ്ടിപ്പിന് മതവിദ്യാഭ്യാസം അനിവാര്യമാണെന്നും രാജ്യത്ത് നടക്കുന്ന തീവ്രവാദ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര് മതത്തെ അടുത്തറിയാത്തവരാണെന്നും എസ്.വൈ.എസ്. സംസ്ഥാന സമിതി അംഗവും കാവനൂര്‍ മജ്മഅ് വിദ്യാഭ്യാസ കോംപ്ലക്സ് സെക്രട്ടറിയുമായ സി.എം.കുട്ടി സഖാഫി അഭിപ്രായപ്പെട്ടു. മാനവികതക്ക് മതവിദ്യാഭ്യാസം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി നടത്തപ്പെടുന്ന ത്രൈമാസ കാന്പയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറ്റ്ലാന്റിക്കിന്റെ കരയില്‍ കക്കയും ഞണ്ടും പെറിക്കി ജീവിച്ചിരുന്ന യൂറോപ്യന്‍ ജനതക്ക് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകര്‍ന്ന് നല്കി അവരെ ലോകത്തിന്റെ ജേതാക്കളാക്കിയ പൂര്‍വ്വ സൂരികളായ മുസ്ലിം പണ്ഡിതരുടെ പാത പിന്തുടരാന് ആധുനിക മുസ്ലിംകള് തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സഫാ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഉദ്ഘാടന സെഷനില്‍ അബൂബക്കര്‍ ഹാജി ആനമങ്ങാടിന്റെ അധ്യക്ഷതയില്‍ ഖാസിം ദാരിമി കാസര്‍ക്കോട് പ്രമേയ പ്രഭാഷണം നടത്തി. കലാം ബാഖവി കോഡൂര്‍, ഇബ്റാഹീം ദാരിമി ബെളിഞ്ച, സിദ്ധീഖ് അസ്ഹരി കാസര്‍ക്കോട്, കബീര്‍ ഓര്‍സി മുതിരമണ്ണ, സഫ ഡയറക്ടര്‍ മുഹമ്മദ് കുട്ടി കോഡൂര്‍, ജലാല്‍ മുസ്ലിയാര് ഇരുന്പുപോല എന്നിവര്‍ പ്രസംഗിച്ചു. സൈതലവി ഹാജി താനൂര്‍, സി.എച്ച്, മുഹമ്മദ് മുഗു എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
- കബീര്‍ ഫൈസി -