കൊമ്പങ്കല്ല് ശാഖാ സുന്നി സെന്റര്‍ ഉദ്ഘാടനം ഇന്ന്

മേലാറ്റൂര്‍: കൊമ്പങ്കല്ല് ശാഖാ സുന്നി സെന്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് മാണിയംകുന്നില്‍ നടക്കുന്ന യോഗത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കൊമ്പങ്കല്ല് ശാഖാ എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ്. എന്നീ സംഘടനകളുടെ സംയുക്ത സംരംഭത്തോടെയാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാസെക്രട്ടറി സി.എച്ച്. നാസര്‍ ഫൈസി, സി. അബ്ദുള്‍നാസര്‍ ഫൈസി, പി.കെ. റഫീഖ്, സി.കെ. ഉബൈദുള്ള റഹ്മാനി, കെ. മന്‍സൂര്‍ അലി, കെ.പി. ഹംസ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.