മുഖ്യമന്ത്രിയുടെ വര്‍ഗീയ പ്രസ്താവന അവാസ്തവം - സമസ്ത

മലപ്പുറം: ശരീഅത്ത് വിഷയത്തില്‍ ഇ.എം.എസ് സ്വീകരിച്ച നിലപാടിന് തുല്യമാണ് മുഖ്യമന്ത്രി സ്വീകരിച്ചുവരുന്നതെന്ന് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി പ്രമേയത്തില്‍ പറഞ്ഞു. മുസ്‌ലിം ക്രൈസ്തവ വര്‍ഗീയത എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവാസ്തവമാണ്. ഭരണാധികാരികള്‍ തന്നെ വര്‍ഗീയ ചേരിതിരിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വം കാണണമെന്നും പ്രമേയം പറഞ്ഞു.

പ്രവാസികള്‍ക്ക് വോട്ടവകാശം യാഥാര്‍ഥ്യമാക്കുന്ന യു.പി.എ സര്‍ക്കാരിനെയും കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുസമദ് പൂക്കോട്ടൂരിനെയും യോഗം അഭിനന്ദിച്ചു. കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളിലെ മൂന്ന് മദ്രസകള്‍ക്ക് യോഗം അംഗീകാരം നല്‍കി.

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ടി.കെ.എം ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, സി.കെ.എം സ്വാദിഖ്മുസ്‌ലിയാര്‍, എന്‍.എ.കെ ഹാജി, എം.പി.എം ഹസ്സന്‍ശരീഫ്കുരിക്കള്‍, ടി.കെ. പരീക്കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ സ്വാഗതവും പിണങ്ങോട് അബൂബക്കര്‍ നന്ദിയും പറഞ്ഞു.