എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ നയവിശദീകരണം ആറിന്

തിരൂര്‍: എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ മുനിസിപ്പല്‍ നയവിശദീകരണയോഗം ആറിന് വൈകീട്ട് ഏഴിന് തിരൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കും. പാണക്കാട് റഷീദലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജി.എം. സ്വലാഹുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും.സ്വാഗതസംഘം ഭാരവാഹികള്‍: തറമ്മല്‍ അബു(ചെയ.), സൈനുദ്ദീന്‍ ഏനി, പി. ഖാലിദ്(വൈസ് ചെയ.), ഇ. സാജിദ്(ജന. കണ്‍.), തറമ്മല്‍ അഷ്‌റഫ്, മുസ്തഫ ഏഴൂര്‍, ഹസീന ചെമ്പ്ര(കണ്‍.), എം. അബ്ദുല്‍കരീം(ട്രഷ.)യോഗത്തില്‍ തറമ്മല്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പി.എം. റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം. മനാസ്, കെ.കെ. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.