അവാര്‍ഡുകള്‍ വിതരണം ചെയ്തുകുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്ലിം കൌണ്‍സില്‍ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത, സിബിഎസ്ഇ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. സിബിഎസ്ഇ പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷനോടെ ഉന്നത വിജയം നേടിയ സയ്യിദ് ഇമ്രാന്‍ നാസര്‍ അല്‍മഷ്ഹൂര്‍, സമസ്ത പൊതു പരീക്ഷയില്‍ കുവൈത്തില്‍ നിന്നും ഡിസ്റ്റിംഗ്ഷനോടെ ഒന്നാം സ്ഥാനം നേടിയ ഫഹഹീല്‍ മദ്രസത്തുനൂരിലെ റാഷിദ്‌ മുഹമ്മദ്‌ എന്നിവര്‍ക്ക് സുന്നി കൌണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ അല്‍മഷ്ഹൂര്‍ തങ്ങള്‍, പ്രസിഡണ്ട്‌ അബ്ദുല്‍ സലാം മുസ്ലിയാര്‍ എന്നിവര്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. വൈസ് പ്രസി. സയിദലവി ഹാജി, സെക്രട്ടറി പി.എം.കെ.കുട്ടി ഫൈസി, ഷംസുദീന്‍ മൌലവി, ഇസ്മയില്‍ ഹുദവി, മരക്കാര്‍ കുട്ടി ഹാജി, നസീര്‍ ഖാന്‍ എന്നിവര്‍ സംബന്ധിച്ചു.