ആശയ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു.കുവൈത്ത് സിറ്റി : അഹ്‍ലുസ്സുന്ന വല്‍ ജമാഅയുടെ ആശയാദര്‍ശ വിശദീകരണത്തിനും ബോധന വീഥിയില്‍ നവോല്‍ക്കര്‍ഷം നല്‍കാനുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ചു വരുന്ന ത്രൈമാസ ആദര്‍ശ കാന്പയിനിന്‍റെ ഭാഗമായി ഇസ്‍ലാമിക് സെന്‍റര്‍ ഫര്‍വാനിയ്യ ബ്രാഞ്ച് കമ്മിറ്റി വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു. ഫര്‍വാനിയ്യ എക്കോ റെസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേന്ദ്ര പ്രസിഡന്‍റ് സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ് ഉദ്ഘാടനം ചെയ്തു. ഇസ്‍ലാമിന്‍റെ വിശുദ്ധിയും ചൈതന്യവും കളങ്കപ്പെടുത്തിയും പ്രവാചക ചര്യയുടെ പ്രസക്തിയും പ്രായോഗികതയും ഉള്‍ക്കൊണ്ട് ജീവിതം മതകീയമായി ചിട്ടപ്പെടുത്തുന്നിതല്‍ നിന്നും നവതലമുറയെ അകറ്റിയും ഇസ്‍ലാമികതയെ അന്യം നിര്‍ത്താനുള്ള ശത്രുക്കളുടെ ഒളിയജണ്ടകള്‍ തിരച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിന് പകരം അവയ്ക്ക് ന്യായീകരണം നല്‍കാനാണ് അഹ്‍ലുസ്സുന്ന വല്‍ ജമാഅയുടെ എതിരാളികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നത് ദുഃഖകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സിദ്ധീഖ് ഫൈസി പറഞ്ഞു.


മതപരമായ പിന്‍ബലമില്ലാത്ത ആചാരാനുഷ്ടാനങ്ങളെ നിരാകരിക്കുന്നതിന് പകരം അവയെ സുന്നി ദര്‍ശനവുമായി ബന്ധപ്പെടുത്തി സുന്നത്ത് ജമാഅത്തിന്‍റെ ആശയാദര്‍ശങ്ങളെ ഇകഴ്ത്താനുള്ള നീക്കങ്ങളെ തിരിച്ചറിയാന്‍ ഇസ്‍ലാമിക സമൂഹം തയ്യാറാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ. ഖാസിമുല്‍ ഖാസിമി, മുഹമ്മദലി പുതുപ്പറന്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹക്കീം അരിയില്‍ സ്വാഗതവും അബ്ദുറഹ്‍മാന്‍ കോയ നന്ദിയും പറഞ്ഞു.