മതസമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം - റഷീദലി തങ്ങള്‍

പയ്യന്നൂര്‍:മത - ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ അസ്ഹരിയ്യ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.പി.തങ്ങള്‍ അധ്യക്ഷനായി. പി.കെ.അബൂബക്കര്‍ ഫൈസി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, അബ്ദുള്ള ബാഖലി, ഹുസൈന്‍ തങ്ങള്‍ അസ്ഹരി, ശമീര്‍ അല്‍ അസ്ഹരി, എം.കെ.ബഷീര്‍, കെ.ഗാലിബ്, എസ്.കെ.പി.ഖാദര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.