കോഴിക്കോട്: ഇടിയങ്ങര ശൈഖ് പള്ളിയിലെ അപ്പവാണിഭ നേര്‍ച്ചയ്ക്കു തുടക്കമായി. സത്യവിശ്വാസികളുടെ തക്ബീര്‍ധ്വനിയുടെ അന്തരീക്ഷത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പതാക ഉയര്‍ത്തി. ഇനി മൂന്നുനാള്‍ നേര്‍ച്ചയുടെ പ്രധാന ദിനങ്ങളാണ്.
പണ്ഡിതസംഗമം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. എം.വി. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സാഖിത്ത് മൗലവി, ത്വയ്യിബ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. കെ.എം. ഉമ്മര്‍കോയ ഹാജി സ്വാഗതവും കെ.കെ. അബ്ദുഹാജി നന്ദിയും പറഞ്ഞു.
തിങ്കളാഴ്ച സൂഫിവര്യന്മാരുടെയും പണ്ഡിതശ്രേഷ്ഠന്മാരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന 'ഖത്തംദുഅ'യ്ക്ക് സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ല്യാര്‍, എം.ടി. അബ്ദുള്ള മുസ്‌ല്യാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ എന്നിവര്‍ നേതൃത്വം നല്കും.