കാരത്തൂര്‍ മര്‍ക്കസ് സമ്മേളനം ഇന്ന് സമാപിക്കും

തിരൂര്‍: കാരത്തൂര്‍ മര്‍ക്കസ് സനദ്ദാന-അജ്മീര്‍ ഉറൂസിന് ശനിയാഴ്ച സമാപനമാവും. ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന അന്നദാനം മുന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനംചെയ്യും. സമാപനസമ്മേളനം പാണക്കാട് ബഷീറലി തങ്ങള്‍ ഉദ്ഘാടനംചെയ്യും.

ജാമിഅ ബദ്‌രിയ അറബിക് കോളേജില്‍ നിന്ന് മൗലവി ഫാസില്‍ ബിരുദം നേടിയവര്‍ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ സനദ്ദാനം നടത്തി.

ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി. ഹസ്രത്ത് മുഹമ്മദ് മുഹ്‌യുദ്ദീന്‍ ഷാഹ്, കെ.മമ്മത് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ഡോ. കെ.ആലിക്കുട്ടി, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു. ദിക്‌റ ഹല്‍ഖയ്ക്ക് വി.പി.ഹൈദര്‍ ഫൈസി നേതൃത്വം നല്‍കി.