തിരൂര്‍: കാരത്തൂര്‍ മര്‍ക്കസ് സനദ്ദാന അജ്മീര്‍ ഉറൂസിന് ഭക്തിനിര്‍ഭരമായ സമാപനം. ശനിയാഴ്ച നടന്ന അന്നദാനത്തോടെയാണ് പരിപാടികള്‍ക്ക് സമാപനമായത്.
സമാപന പൊതുസമ്മേളനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്നദാന വിതരണോദ്ഘാടനം മുന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി നിര്‍വഹിച്ചു.
ശൈഖ് ഹസ്രത്ത് മുഹമ്മദ് മുഹിയിദ്ദീന്‍ ഷാഹ് നേതൃത്വം നല്‍കിയ ദുആ സമ്മേളനത്തിലും അന്നദാനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. ചെര്‍ക്കളം അബ്ദുല്ല, വി.പി.ഹൈദര്‍, ഇ.പി.മുയ്തീന്‍കുട്ടി, എം.സി.അബൂബക്കര്‍, നാസര്‍ മാളിയേക്കല്‍, കെ.അബ്ബാസ്, എന്‍.മുയ്തീന്‍കുട്ടി ഹാജി, ടി.അലവിഹാജി, വി.പി.അബുഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.