മേലാറ്റൂര്‍: എസ്.കെ.എസ്.എസ്.എഫ് കൊമ്പങ്കല്ല് യൂണിറ്റ് പാതിരിക്കോട് ജി.എം.എല്‍.പി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി നോട്ടുപുസ്തകങ്ങള്‍ നല്കി. മഹല്ല് പ്രസിഡന്റ് കോട്ടോത്ത് വാപ്പുഹാജി വിതരണം ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എച്ച്. സലീന അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം എന്‍.പി. തനൂജ, കെ. മന്‍സൂറലി, നാസര്‍ഫൈസി, പി. റാഷിദ്, എം.പി. സലീം അലി, എം.പി. അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.