തിരൂര്‍: കാരത്തൂര്‍ മര്‍ക്കസ് 20-ാം വാര്‍ഷികത്തിനും ഒമ്പതാം സനദ്ദാന സമ്മേളനത്തിനും അജ്മീര്‍ ഉറൂസിനും തുടക്കമായി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കെ.വി.മുഹമ്മദാജി പതാക ഉയര്‍ത്തിയതോടെയാണ് ആറുനാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളന പരിപാടികള്‍ തുടങ്ങിയത്. തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ കണ്ടാത്ത് മുഹമ്മദലി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.സി.അബൂബക്കര്‍ ദാരിമി അധ്യക്ഷതവഹിച്ചു.
ശൈഖ് ഹസ്രത്ത് മുഹമ്മദ് മുഹ്‌യിദ്ദീന്‍ ഷാഹ് പ്രാര്‍ഥന നടത്തി. സഈദ് ഫൈസി കൊല്ലം, പി.ഹസീബുള്ള ബാഖവി, എന്‍.അഹമ്മദുണ്ണി, താനൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി.ടി.കെ.കുട്ടി, തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി, അഡ്വ. എം.പി.ഹുസൈന്‍, എന്‍.അബ്ദുല്‍ജലാല്‍, ടി.അബുഹാജി, സി.മുഹമ്മദലിഹാജി, നാസറുദ്ദീന്‍ ബദ്രി, ഇ.പി.മൊയ്തീന്‍കുട്ടി, പി.കെ.സൈനുദ്ദീന്‍ഹാജി, ശറഫുദ്ദീന്‍ ആലപ്പുഴ, കെ.സൈതലവിഹാജി, സി.പി.ഇബ്രാഹിം ഹാജി, എ.ബാവമുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചൊവ്വാഴ്ച രാവിലെ 11ന് ഖുര്‍ആന്‍ ക്ലാസ് നടക്കും. മാനുമുസ്‌ലിയാര്‍ വല്ലപ്പുഴ നേതൃത്വം നല്‍കും. വൈകീട്ട് ഏഴിന് പി.കെ.സൈനുദ്ദീന്‍ ഹാജി ഉദ്‌ബോധന പ്രസംഗം നടത്തും.