ഹബീബ്‌ റഹ്‌മാന്‌ സ്വീകരണം: എസ്‌. കെ. എസ്‌.എസ്‌.എഫ്‌. പ്രതിഷേധ മാര്‍ച്ച്‌ 18 ന്‌

കാസര്‍കോട്‌: ഹബീബ് റഹ്‌മാന് ചെമ്മനാട്‌ പൗരാവലി 18 ന്‌ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ പ്രതിഷേധിച്ച്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാ കൗണ്‍സില്‍അംഗങ്ങള്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തും. പ്രസ്‌ ക്ലബ്ബ്‌ ജംഗ്‌ഷനില്‍നിന്ന്‌ മാര്‍ച്ച്‌ ആരംഭിക്കും. അന്നേ ദിവസം ശാഖകളില്‍ പ്രതിഷേധ പ്രകടനവും നടക്കും. ആത്മീയ പണ്‌ഡിതന്റെ കൊലപാതകം തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ച ഡി.വൈ.എസ്‌.പി. സമുദായത്തെയും ഖാസിയെ സ്‌നേഹിക്കുന്ന മുഴുന്‍ ജനങ്ങളെയും വേദിപ്പിച്ചിരിക്കുകയാണെന്ന്‌ യോഗം ആരോപിച്ചു. അബൂബക്കര്‍ സാലൂദ്‌ നിസാമി അധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹാദി തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സത്താര്‍ ചന്തേര, എം.എ. ഖലീല്‍, റഷീദ്‌ ബെളിഞ്ചം, അബ്‌ദുറസാഖ്‌ അസ്‌ഹരി, ആലിക്കുഞ്ഞി ദാരിമി, മൊയതീന്‍കുഞ്ഞി ചെര്‍ക്കള, മുഹമ്മദ്‌ ഫൈസി മഞ്ചേശ്വരം, അന്‍സാരി ചെമ്പിരിക്ക, ഹാഷിം ദാരിമി ദേലമ്പാടി, അഷ്‌റഫ്‌ ഫൈസി, വൈ. ഹനീഫ്‌ കുമ്പഡാജെ, ഹബീബ്‌ പെരുമ്പട്ട, ഹാരിസ്‌ ദാരിമി ബെദിര, സുഹൈര്‍ അസ്‌ഹരി പ്രസംഗിച്ചു.