ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റില്‍ വെച്ച് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശക്കീര്‍ കോളയാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ സിദ്ദീഖ് നദ്‍വി ചേറൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുസ്സലാം ബാഖവി, ഇബ്റാഹീം എളേറ്റില്‍, എം.എസ്. അലവി, അബ്ദുന്നാസര്‍ മൗലവി, ഫൈസല്‍ നിയാസ് ഹുദവി, സകരിയ്യ ദാരിമി, അഹ്‍മദ് പോത്താംകണ്ടം പ്രസംഗിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും അഡ്വ. ശറഫുദ്ദീന്‍ മലപ്പുറം നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍
അബ്ദുല്‍ ഹക്കീം ഫൈസി (പ്രസിഡന്‍റ്), ശറഫുദ്ദീന്‍ ഹുദവി, അബ്ദുല്ല റഹ്‍മാനി, ഡോ. ഇസ്‍മാഈല്‍, മന്‍സൂര്‍ മൂപ്പന്‍ (വൈ. പ്രസിഡന്‍റ്), അഡ്വ. ശറഫുദ്ദീന്‍ പൊന്നാനി (ജന. സെക്രട്ടറി), വാജിദ് റഹ്‍മാനി തൃശൂര്‍ (വര്‍ക്കിംഗ് സെക്രട്ടറി), യൂസുഫ് കാലടി, റാഫി പെരുമുക്ക്, ത്വല്‍ഹത്ത് ദാരിമി (സെക്രട്ടറിമാര്‍), ശറഫുദ്ദീന്‍ പെരുമളാബാദ് (ഓര്‍ഗ. സെക്രട്ടറി), എം.ബി.എ. ഖാദര്‍ ചന്തേര (ട്രഷറര്‍)