പരപ്പനങ്ങാടി കടപ്പുറത്ത് ഹൈദരലി ശിഹാബ്തങ്ങള്‍ പ്രാര്‍ഥനക്കെത്തി

പരപ്പനങ്ങാടി: ട്രോളിങ് നിരോധനവും കടല്‍ക്ഷോഭവുമായി വറുതിയിലായ തീരപ്രദേശത്ത് പ്രത്യാശയുടെ പ്രാര്‍ഥനയുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെത്തി. പഞ്ഞമാസങ്ങളില്‍ കടല്‍ത്തീരത്ത് സാന്ത്വനവുമായി എത്താറുണ്ടായിരുന്ന പാണക്കാട് ശിഹാബ് തങ്ങളുടെ വിയോഗത്തിനുശേഷവും പാണക്കാട് തറവാട്ടില്‍ നിന്നാരെങ്കിലും പരപ്പനങ്ങാടി കടപ്പുറത്തെത്തി പ്രാര്‍ഥനക്ക് നേതൃത്വം കൊടുക്കാറുണ്ട്.

ചാപ്പപ്പടിയിലെത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നാട്ടുകാരണവന്മാരും നാട്ടുകാരും സ്വീകരിച്ചു.