ദോഹ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ ദര്‍ശന ടി.വി. ചെയര്‍മാനും എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ സ്വീകരണം നല്കി. ദോഹാ ജദീദിലെ സുന്നി സെന്ററില്‍ വെച്ച് നടന്ന സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. പ്രസിഡന്റ് പി.എസ്.എച്.തങ്ങള്‍, കെ.ബി.കെ. മുഹമ്മദ്, സകരിയ്യ മാണിയൂര്‍, പുത്തലത്ത് അഹമ്മദ്, മൊയ്തീന് കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.