എടവണ്ണപ്പാറ:മേഖല എസ്.കെ.എസ്.എസ്.എഫ് ഇസ്ലാമിക് സെന്ററില്‍ കമ്പ്യൂട്ടര്‍ ലാബ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ചെയര്മാന് ഓമാനൂര്‍ അബ്ദുറഹിമാന് മൗലവി അധ്യക്ഷത വഹിച്ചു. പി.എ. ജബ്ബാര്‍ ഹാജി, കെ.ഇ. മുഹമ്മദ് ഹാജി, പി. അബൂബക്കര്‍, കെ. ഇബ്രാഹിം ഫൈസി, ഷുക്കൂര്‍ വെട്ടത്തൂര്‍, കെ.പി. പൂക്കോയതങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. ബി.എസ്.കെ. തങ്ങള്‍ സ്വാഗതവും അലി അക്ബര്‍ നന്ദിയും പറഞ്ഞു