മഞ്ചേരി:എസ്.കെ.എസ്.എസ്.എഫിന് കീഴിലുള്ള കാരക്കുന്ന് ജാമിഅ ഇസ്‌ലാമിയ കാമ്പസില്‍ 'ഹരിത വസന്തം' പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ പ്രഥമഘട്ടമായി 370 തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞാപ്പുട്ടി ഹാജി നിര്‍വഹിച്ചു.
പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പാരമ്പര്യ കൃഷിപഠനം, മാതൃകാ അടുക്കളത്തോട്ടം, ഔഷധസസ്യകൃഷി എന്നിവ നടപ്പാക്കും. ചടങ്ങില്‍ എം. അഹമ്മദ് നാണി അധ്യക്ഷതവഹിച്ചു. ആഷിഖ് കുഴിപ്പുറം, എം. കുഞ്ഞാപ്പ, സൈനുദ്ദീന്‍ ഫൈസി ഊരകം, സലിം സിദ്ദിഖി പൊടിയാട്, മൊയ്തീന്‍കുട്ടി നീലിങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.