കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുല്ല ദാരിമി കൊട്ടിലയെ തട്ടിക്കൊണ്ടുപോയി വധിക്കാനുള്ള സി.പി.എം ശ്രമം മുസ്‌ലിം വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. അബ്ദുല്ല ദാരിമിയെ നേരിട്ട് അറിയുന്ന ഒരു സി.പി.എം പ്രവര്‍ത്തകന്‍ തന്റെ അമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായമഭ്യര്‍ഥിച്ചാണ് കാര്‍ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ട്‌പോയി ക്രൂരമായി മര്‍ദ്ദിച്ചത്. അവിടെ കാത്ത് നിന്ന മുഖംമൂടിസംഘം കാര്‍ തകര്‍ക്കുകയും മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്‌തു. മുസ്‌ലിം സമുദായത്തിനു നേരെ വര്‍ഗീയ ആരോപണം ഉന്നയിക്കുകയും മുസ്‌ലിം സംഘടനാ നേതാക്കളെ ഇല്ലായ്‌മ ചെയ്യാനുള്ള ഫാഷിസ്റ്റ് നീക്കമാണ് സി.പി.എം നടത്തുന്നത്. ഇത്തരം അപകടകരമായ നീക്കങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അബ്ദുല്ല ദാരിമിയെ വധിക്കാന്‍ ശ്രമിച്ച സി.പി.എം അക്രമി സംഘത്തിന്റെ പ്രവര്‍ത്തനതത്തില്‍ പ്രതിഷേധിച്ച് നാളെ (ഞായര്‍) ശാഖാ തലങ്ങളിലും പ്രധാന ടൗണുകളിലും പ്രതിഷേധ പ്രകടനം നടത്താന്‍ യോഗം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്‌തു.
- റിയാസ് ടി. അലി