ജുബൈല്‍ SYS വാര്‍ഷിക സ്വാഗത സംഘം രൂപീകരിച്ചു

ദമ്മാം : ജുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുന്നി യുവജന സംഘത്തിന്‍റെ രണ്ടാം വാര്‍ഷികം ജൂലൈ 8, 9 എന്നീ തിയ്യതികളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികള്‍ : ഫാസ് മുഹമ്മദലി (ചെയര്‍മാന്‍), നൂറുദ്ദീന്‍ മുസ്‍ലിയാര്‍, ശിഹാബ് ബാഖവി കുന്നുംപുറം (വൈ. ചെയര്‍മാന്‍), സൈതലവി കൊടിഞ്ഞി (ജന. കണ്‍വീനര്‍), സുബൈര്‍ മൗലവി കരിന്പ, സുലൈമാന്‍ ഖാസിമി (കണ്‍വീനര്‍മാര്‍), നൌഷാദ് കരുനാഗപ്പള്ളി, കബീര്‍ താനൂര്‍ (പ്രചരണം)., ബഷീര്‍ ബാഖവി എസ്.കെ.പുരം, ബാവ ഹാജി കരുവന്തിരുത്തി (ഫൈനാന്‍സ്), ഷംനാസ് കുന്നമംഗലം, സൈതലവി വേങ്ങര (പ്രോഗ്രാം കോ-ഓഡിനേറ്റര്‍), നൌഷാദ് പരപ്പനങ്ങാടി, അക്ബര്‍ താനൂര്‍, ഷാജിമോന്‍ പരപ്പനങ്ങാടി (സ്റ്റേജ്)., അനസ്, നാസര്‍ (ഓര്‍ഗനൈസര്‍), അബ്ദുറഹ്‍മാന്‍ സാഹിബ് ബദിയടുക്ക (ട്രഷറര്‍). യോഗത്തില്‍ ബശീര്‍ ബാഖവി, നൂറുദ്ദീന്‍ മുസ്‍ലിയാര്‍, സുലൈമാന്‍ ഖാസിമി, സൈതലവി കൊടിഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. സുബൈര്‍ മൗലവി കരിന്പ സ്വാഗതവും കബീര്‍ താനൂര്‍ നന്ദിയും പറഞ്ഞു.