പാരന്പര്യത്തിന്‍റെ തനിമ നിലനിര്‍ത്തുക : SKSSF ബഹ്റൈന്‍

ബഹ്റൈന്‍ : ഇസ്‍ലാമിക പ്രചരണ വീഥിയില്‍ പൂര്‍വ്വികരുടെ സംഭാവനകള്‍ അമൂല്യമാണെന്നും നിസ്വാര്‍ത്ഥരും സദ്‍വൃത്തരുമായ മുന്‍ഗാമികളെ ആദരിക്കുകയും അനുഗമിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ തനിമ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ സംഗമം അഭിപ്രായപ്പെട്ടു. മുഹമ്മദലി ഫൈസി വയനാട് അധ്യക്ഷത വഹിച്ചു. ഹംസ അന്‍വരി മോളൂര്‍ ഉദ്ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് ഹുദവി ക്ലാസിന് നേതൃത്വം നല്‍കി. അശ്റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാന്പള്ളി, അബ്ദുറഹ്‍മാന്‍ ഹാജി സംബന്ധിച്ചു. മൌസല്‍ മൂപ്പന്‍ സ്വാഗതവും നൂറുദ്ദീന്‍ മുണ്ടേരി നന്ദിയും പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്ല ദാരിമിയെ മര്‍ദ്ദിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.