
കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി സംസ്‌ഥാന കമ്മിറ്റിപ്രസിദ്ധീകരിച്ച മാന്വല്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്‌തു. ജൂലൈന് എല്ലാ ശാഖകളിലും മെമ്പര്‍ഷിപ്പ് ഡേ ആയി ആചരിക്കാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍കൂടുതല്‍ ശാസ്‌ത്രീയമാക്കുന്നതിന്റെ ഭാഗമായി കമ്മിറ്റി പുന:സംഘടനയോടു കൂടി ക്ലസ്റ്റര്‍ സംവിധാനംനിലവില്‍ വരുത്താനും കാമ്പയിന്‍ സമിതി യോഗം തീരുമാനിച്ചു. സംസ്ഥാനത്തും പുറത്തുംനിന്നുമായി ര് ലക്ഷം സജീവാംഗങ്ങളെയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 15 ന് മുമ്പായിപുതിയ ശാഖാ കമ്മിറ്റികളും ഒക്ടോബര്‍ 31 ന് മുമ്പായി ക്ലസ്റ്റര്‍ കമ്മിറ്റികളും രൂപീകരിക്കും. നവമ്പര്‍ന് മുമ്പ് മേഖലാ കമ്മിറ്റികളും 30 ന് മുമ്പ് ജില്ലാ കമ്മിറ്റികളും നിലവില്‍ വരും. ഡിസംബര്‍ 12 ന്‌പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും. യോഗത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്‌തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായി, ബശീര്‍പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍, അയ്യൂബ് കൂളിമാട്, പി.എം. റഫീഖ് അഹ്‌മദ്, കെ.എന്‍.എസ്. മൗലവി സംബന്ധിച്ചു.
-റിയാസ് ടി. അലി