മദ്യവിരുദ്ധ കാമ്പയിന്‍ നടത്തും

മലപ്പുറം: എസ്.വൈ.എസ്സിന്റെ നേതൃത്വത്തില്‍ ജൂണ്‍ 30മുതല്‍ മദ്യവിരുദ്ധ കാമ്പയിന്‍ നടത്തും. 30ന് രാവിലെ മലപ്പുറം ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കാമ്പയിനിന്റെ ഭാഗമായി ലഘുലേഖ വിതരണം, ഒപ്പുശേഖരണം, പ്രഖ്യാപനസംഗമം, ചര്‍ച്ച, പ്രഭാഷണം, കുടുംബസദസ്സ് തുടങ്ങിയവ നടക്കും. ഇത് സംബന്ധിച്ച യോഗത്തില്‍ പി.പി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.