
അസ് അദിയ്യ: ഫെസ്റ്റ് .2010സമാപിച്ചു.
പാപ്പിനിശ്ശേരി വെസ്റ്റ്: മൂന്ന് ദിവസങ്ങളായി ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക് & ആര്‍ട്‌സ് കോളേജ് സീനത്തുല്‍ ഉലമാ സാഹിത്യ സമാജം ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അസ് അദിയ്യ: ഫെസ്റ്റ് .2010 സമാപിച്ചു. സമസ്‌ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.കെ.പി.അബ്ദു സലാം മുസ് ലിയാരുടെ അദ്യക്ഷതയില്‍ സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്‌ഹൂര്‍ താണ ഉദ്‌ഘാടനം ചെയ്‌തു. .ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണവും എസ്.കെ.ഹംസ ഹാജി, സമ്മാന ദാനവും കെ.ഇബ്രാഹിം കുട്ടി ഹാജി ട്രോഫി വിതരണവും നടത്തി .കബീര്‍ കണ്ണാടിപ്പറമ്പ്, , എ.കെ.അബ്ദുല്‍ ബാഖി ,ഇബ്രാഹിം മൗലവി, എ.പി.അബ്ദുല്‍ ഖാദര്‍ ഹാജി പ്രസംഗിച്ചു
. അസ്‌അദിയ്യ: ഫെസ്റ്റ്.2010 സമാപന സമ്മേളനം സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്‌ഹൂര്‍ താണ ഉദ്‌ഘാടനം ചെയ്യുന്നു.
