കോട്ടക്കല്‍: പുതുപ്പറമ്പ് ചുടലപ്പാറ സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അറബിക് അധ്യാപികയുടെ ശിരോവസ്ത്രം വലിച്ചൂരിയ സംഭവം ക്രൈസ്തവ ലോബികള്‍ ഇസ്്‌ലാമിനെതിരേ നടത്തുന്ന ഗൂഢഅജണ്ടയുടെ ഭാഗമാണെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്്മത്തുല്ല ഖാസിമി മുത്തേടം. 'ശിരോവസ്ത്ര നിന്ദ' വിഷയത്തില്‍ കോട്ടക്കല്‍ പി.എം ഓഡിറ്റോറിയത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്്‌ലിം ഭൂരിപക്ഷമുള്ള ജില്ലയില്‍ ക്രൈസ്തവ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ലോബികള്‍ക്ക് വളംവച്ചു കൊടുക്കുന്നതും അവിടെ തങ്ങളുടെ മക്കളെ ചേര്‍ക്കുന്നതും നാട്ടിലെ പൗരപ്രമാണികളായ മുസ്്‌ലിംകളാണെന്നത് ഖേദകരമാണ്.
മക്കള്‍ക്കു ഉന്നത നിലവാരത്തിലുള്ള പഠനം ലഭ്യമാക്കാനെന്ന മോഹത്തോടെ ഇത്തരം സ്ഥാപനങ്ങളില്‍ ചേര്‍ക്കുന്നത് ഇബ്്‌ലീസിന്റെ ഭാഗത്തു നിന്നുള്ള പ്രരണയാണ്. ഇതിന് നാളെ നാഥന്റെ മുമ്പില്‍ മറുപടി പറയേണ്ടിവരും.
മതേതരത്വത്തിന്റെ പേരില്‍ അന്യ മതങ്ങളുടെ ആചാരങ്ങള്‍ നടത്തുന്നതും അതിന് കൂട്ടാളികളാവുന്നതും മതത്തിനെതിരാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ചേരിതിരിഞ്ഞു നില്‍ക്കാതെ ഇതിനെതിരേ രംഗത്തുവരേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഇതിനു ബദല്‍ സംവിധാനം കണെ്ടത്തണം.