ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ സംഗമം 12 ന് മക്കയില്‍

ദമ്മാം : സത്യസാക്ഷികളാവുക എന്ന സമസ്തയുടെ സമ്മേളന പ്രചരണാര്‍ത്ഥം ഇസ്‍ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ പ്രവര്‍ത്തക സംഗമം ജനുവരി 12 വ്യാഴാഴ്ച ഇശാ നിസ്കാരത്തിന് ശേഷം മക്കയില്‍ േചേരും. സംഗമത്തില്‍ ഉബൈദുല്ല തങ്ങള്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ടി.എച്ച്. ദാരിമി മേലാറ്റൂര്‍, ഓമാനൂര്‍ അബ്ദുല്‍ റഹ്‍മാന്‍ മൗലവി, അസ്‍ലം മൗലവി അടക്കാത്തോട് തുടങ്ങി പ്രമുഖര്‍ സംസാരിക്കും. സംഗമത്തില്‍ മുഴുവന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് സെക്രട്ടറി എന്നിവര്‍ക്ക് പുറമെ രണ്ട് പ്രധാന പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 054328124