മ്യാന്മാറില്‍ ഇടപെടാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ട്: SKSSF

കോഴിക്കോട്: അയല്‍ രാജ്യം എന്ന നിലയിലും ഇന്ത്യയില്‍ രൂപം കൊണ്ട ബൗദ്ധ സംസ്‌കാരത്തിന്റെ പേരില്‍ നടക്കുന്ന ക്രൂരതയെന്ന നിലയിലും മ്യാന്മാറിലെ റോഹിംഗ്യന്‍ ജനതയുടെ മോചനത്തിന് വേണ്ടി ഇടപെടാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് ബാധ്യതയുണ്ടന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കൊടും ക്രൂരതയാണ് റോഹിംഗ്യന്‍  ജനതക്കെതിരെ ബൗദ്ധ സന്യാസിമാരുടെ പോലും നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്നത്. അവരുടെ അഹിംസാ വാദത്തിന്റെ കാപട്യം കൂടി ഇതിലൂടെ പുറത്ത് വരുകയാണ്. ക്രൂരമായി കൊലപ്പെടുത്താനും നടുക്കടലില്‍ പട്ടിണിക്കിട്ട് കൊല്ലാനും ശ്രമിച്ച് കൊണ്ടിരിക്കുന്ന  ഈ നീചമായ പ്രവര്‍ത്തനത്തോട് അന്താരാഷ്ട്ര സമൂഹം മുഖം തിരിഞ്ഞ് നില്‍ക്കുന്നത് മനുഷ്യത്വമില്ലായ്മയാണന്ന് യോഗം അഭിപ്രായപ്പെട്ടു. സയ്യിദ് അബ്ബാസലിശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
- SKSSF STATE COMMITTEE