സമസ്ത പൊതുപരീക്ഷ; സൗദിതല റാങ്കുകള്‍ പെണ്‍കുട്ടികള്‍ പങ്കിട്ടു

റിയാദ്: 2014-15 സ്‌ക്കൂള്‍ കലണ്ടര്‍ അടിസ്ഥാനത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ അഞ്ച് ഏഴ് ക്ലാസ്സുകളിലെ പൊതുപരീക്ഷകളിലെ സൗദി തല റാങ്കുകള്‍ പെകുട്ടികള്‍ പങ്കിട്ടു അഞ്ചാം ക്ലാസ്സില്‍ ഫാത്വിമ നിദാ ഖുത്തുല്‍ ഇസ്‌ലാം മദ്‌റസ അല്‍കോബാര്‍ ഒന്നാം റാങ്കും ഫാത്വിമ ദില്‍ഷ മദ്‌റസത്തുര്‍ ആലമിയ്യ ജിദ്ദ രണ്ടാം റാങ്കും, ഏഴാം ക്ലാസ്സില്‍ നാജിയ നസ്‌റിന്‍ മദ്‌റസത്തുര്‍ ആലമിയ്യ ജിദ്ദ ഒന്നാം റാങ്കും, ഫാത്വിമ ഷദിന്‍ തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്‌റസ ദമ്മാം രണ്ടാം റാങ്കും നേടി. റാങ്ക് ജേതാക്കളെ എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കട്ടി ഒളവട്ടൂര്‍, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി തുടങ്ങിയവരും സമസ്ത സൗദി തല മദ്‌റസ കോ ഓര്‍ഡിനേററര്‍ മുസ്തഫ ബാഖവി പെരുമുഖവും അഭിനന്ദിച്ചു. ജിദ്ദ, റിയാദ്, ദമ്മാം, അല്‍കോബാര്‍ തുടങ്ങിയ കേങ്ങ്രളിലാണ് പരീക്ഷ നടന്നത്. അഞ്ചാം ക്ലാസ്സ് വിജയികളായ ആണ്‍ കുട്ടികള്‍ക്ക് വ്യത്യസ്ത യുണിവേഴ്‌സിററികളുമായി അഫിലിയേഷനുളള ചെമ്മാട് ദാറുല്‍ ഹുദ അക്കാദമിയിലും പെണ്‍ കുട്ടികള്‍ക്ക് സഹറവിയ്യ വിമന്‍സ് അക്കാദമിയിലും ഏഴാം ക്ലാസ്സ് വിജയികള്‍ക്ക് വാഫി, വഫിയ്യ കോഴ്‌സുകളിലും ചേരാന്‍ കഴിയും റാങ്ക് ജേതാക്കള്‍ക്ക് എം എം ബഷീര്‍ മുസ്‌ലിയാര്‍ സ്മാരക ഗോള്‍ഡ് മെഡലും ഷീല്‍ഡും നല്‍കുമെന്ന് എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികള്‍ അറിയിച്ചു.
- Aboobacker Faizy