കുവൈത്ത് ദാറുതഅലീമുൽ ഖുർആൻ മദ്രസയിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

ഫഹാഹീൽ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ മംഗഫിൽ പ്രവര്ത്തിക്കുന്ന ദാറുതഅലീമുൽ ഖുർആൻ മദ്രസയിലേക്ക് അടുത്ത വര്ഷത്തെക്കുള്ള മാനേജ്‌മന്റ്‌ കമ്മറ്റി ഭാരവാഹികളായി ഹനീഫ കൊടുവള്ളി (പ്രസിഡന്റ്‌), അബ്ദുൽ ബഷീര് പെരുമ്പാവൂർ (ജന സെക്രട്ടറി), സിറാജ് എരഞ്ഞിക്കൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഫൈസൽ ടി.വി, സുബൈര് ആലുവ (ജോ. സെക്രട്ടറി), അബ്ദുൽ സലാം പെരുവള്ളൂർ, ഫൈസൽ ചാനോത്, അബ്ദു എലായി (വൈ. പ്രസി) എന്നിവരെയും ബഷീര് അഹമ്മദ് ഹാജി, ശംസുദ്ധീൻ ഫൈസി, മുഹമ്മദ്‌ കൊടൂര്, നാസര് കൊടൂര്, ആബിദ് ഖാസിമി, ഇസ്മായിൽ ഹുദവി, ഗഫൂര് ഫൈസി എന്നിവരെ അഡവൈസറി ബോര്ഡ് മെംബർമാരായും തെരഞ്ഞെടുത്തു. ശംസുദ്ധീൻ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മദ്രസയിലേക്ക് പുതിയ അഡ്മിഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
- Hamza Vaniyannur