വള്ളിയേങ്ങല്‍ കുടുംബസംഗമം മെയ് 26ന്

തേഞ്ഞിപ്പലം:  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വള്ളിയേങ്ങല്‍ കുടുംബാംഗങ്ങള്‍ സംഗമിക്കുന്നു. സമൂഹം അണുകുടുംബസാഹചര്യങ്ങളിലേക്ക് മാറുന്ന കാലഘട്ടത്തില്‍ കണ്ണിയറ്റുപോയ എല്ലാ കുടുംബങ്ങളെയും വിളക്കിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബസംഗമം നടത്തുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള കുടുംബങ്ങളെ ഒന്നിപ്പിക്കാനും ബന്ധങ്ങള്‍ സുദൃഢമാക്കാനും ഇത് സഹായിക്കും. മെയ് 26ന് കാരത്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സംഗമം സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി. മരക്കാര്‍ മുസ്‌ലിയാര്‍ പുല്ലൂര്‍, എം.അബൂബക്കര്‍ മൗലവി ചേളാരി, സുലൈമാന്‍ മേല്‍പത്തൂര്‍, വി. യാഹു ഹാജി അന്നാര, വി. അബ്ദുറഹിമാന്‍ ഹാജി വാണിയന്നൂര്‍, വി മന്‍സൂര്‍ വാണിയന്നൂര്‍, വി. സലീം അന്നാര സംസാരിക്കും.
- Samastha Kerala Jam-iyyathul Muallimeen