മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സ് പ്രവേശന പരീക്ഷ നാളെ

കൊണ്ടോട്ടി: മര്‍ഹൂം തൃപ്പനച്ചി മുഹമ്മദ് മുസ്ലിയാരുടെ നിര്‍ദ്ദേശ പ്രകാരം മുണ്ടക്കുളത്ത് സ്ഥാപിതമായ ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജമാലിയ്യ ശരീഅത്ത് കോളേജിലേക്കുള്ള  പ്രവേശന പരീക്ഷ മെയ് 9 രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നടക്കും. അറബി, ഇംഗ്ലീഷ്, ഉര്‍ദു, മലയാളം ഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കുന്നു. 12 വര്‍ഷമാണ് കാലാവധി. സ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ സൗകര്യം ഉണ്ടായിരിക്കും ഫോണ്‍. 9847232786
- SHAMSULULAMA COMPLEX - MUNDAKKULAM