മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 7499നാം നമ്പറായി അംഗീകാരം ലഭിച്ച മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കന്ററി മദ്‌റസയുടെ 20ാംവാര്‍ഷിക ത്രൈമാസ കാമ്പയിന്‍ 'തസ്ബീത്2015' സ്വാഗതസംഘം ഓഫീസ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്‌സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത കേരള സുന്നീ ജമാഅത്ത് കാപിറ്റല്‍ ചാരിറ്റി സൊസൈറ്റിയുമായി സഹകരിച്ച് നടത്തപ്പെടുന്ന പരിപാടിയുടെ സമ്മേളന പ്രഖ്യാപനം സ്വാഗതസംഘം ജന:കണ്‍വീനര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു. 3 മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ 2015 ജൂണ്‍ 5 മുതലാണ് ആരംഭിക്കുന്നത്. വിവിധ സെഷനുകളിലായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന:സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേര്‍സിറ്റിവൈസ് ചാന്‍സിലര്‍ ഡോ: ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, പ്രഭാഷണ രംഗത്തെ പ്രതിഭ മുസ്തഫാ ഹുദവി ആക്കോട്, പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ: സാലിം ഫൈസി കൊളത്തൂര്‍, മുസ്തഫാ അശ്‌റഫി കക്കുപ്പടി, അബൂദാബി ബ്രിട്ടീഷ് സ്‌കൂള്‍ ഇസ്‌ലാമിക പഠന വിഭാഗം തലവന്‍ പ്രമുഖ വാഗ്മി സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും.
യോഗത്തില്‍ തണല്‍ ഡയാലിസിസ് ഡോ: ഇദ്‌രീസ്, സമസ്ത ബഹ്‌റൈന്‍ ജന:സിക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ കാവനൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, മനാമ സദര്‍മുഅല്ലിം എം.സി മുഹമ്മദ് മുസ്‌ലിയാര്‍, എ.സി.എ ബക്കര്‍, അബ്ദുല്‍ മജീദ് ചോലക്കോട് ആശംസകള്‍ നേര്‍ന്നു. ഷഹീര്‍ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഖാസിം റഹ്മാനി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു.
- Samastha Bahrain