കൊണ്ടോട്ടി മണ്ഡലം സമസ്ത സമ്മേളനം മെയ്‌ 8 ന്

കൊണ്ടോട്ടി: ആദര്‍ശം, വിശുദ്ധി, വിജ്ഞാനം എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കൊണ്ടോട്ടി മണ്ഡലം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്‍റെ സമാപന മഹാ സമ്മേളനം മെയ്‌ 8 വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണി മുതല്‍ കുണ്ടോട്ടി ഉമറലി ശിഹാബ്‌ തങ്ങള്‍ നഗരിയില്‍ നടക്കും. മജ്‌ലിസുന്നൂര്‍, പ്രകടനം എന്നിവയ്ക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം ടി അബൂബക്കര്‍ ദാരിമി, അബ്ദുല്‍ ഗഫൂര്‍ ദാരിമി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
- Yoonus MP