തിരൂരങ്ങാടി: മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദായില്‍ നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം നാളെ (15/05/15) വെള്ളി വൈകീട്ട് ഏഴ് മണിക്ക് ഹിദായ നഗറില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായിരിക്കും. സമസ്ത പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍ ദിക്‌റ് ദൂആ മജ്‌ലിസിന് നേതൃത്വം നല്‍കും. ഉമര്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ മിഅ്‌റാജ് പ്രഭാഷണം നടത്തും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവര്‍ സംസാരിക്കും.
വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന ഖുര്‍ആന്‍ പാരായണ സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാസിയും ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. സമാപന ദുആ സമ്മേളനത്തില്‍ വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ഫള്ല്‍ തങ്ങള്‍ മേല്‍മുറി, ബാപ്പു തങ്ങള്‍ കുന്നുംപുറം, സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, എ. മരക്കാര്‍ ഫൈസി, കാളാവ് സൈദലവി മുസ്ലിയാര്‍, കെ.ടി ബശീര്‍ ബാഖവി, സൈദാലി ഫൈസി കോറാട്, ഹാജി കെ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ചേലേമ്പ്ര, സി.കെ മൊയ്തീന്‍ കുട്ടി ഫൈസി തലപ്പാറ തുടങ്ങിയവര്‍ സംബന്ധിക്കും.
- Darul Huda Islamic University