വിഭാഗീയതയും തിവ്രതയും വിനാശകരം: SKIC

മദീന: മുസ്ലിം ലോകത്ത് വിഭാഗീയത വളര്‍ത്തി ഇസ്‌ലാമിനെ ക്ഷയിപ്പിക്കുവാനും തിവ്രതയെ മീഡിയാവല്‍ക്കരിച്ച് ഇസ്‌ലാമിനെ ക്രൂരവല്‍ക്കരിക്കുവാനുമുള്ള സാമ്രാജ്യത്ത-സിയോണിസ്റ്റ് തന്ത്രങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കുവാനും മുസ്‌ലിം ഭരണാധികാരികള്‍ക്കും, സംഘടന നേത്രത്വത്തിന്നും കഴിയാതിരുന്നാല്‍ ഇസ്‌ലാമിക സമൂഹം പരസ്പരം ഏറ്റുമുട്ടുന്ന ദുഖ:കരമായ സാഹചര്യമാണ് ഉണ്ടാവുകയെന്ന് എസ്.കെ.ഐ.സി സൗദി നാഷണല്‍ സംഗമം ആശങ്ക പ്രകടിപ്പിച്ചു.

മതസംഘടനകള്‍ ഭിന്നിപ്പിന്റെ വഴികള്‍ തേടുന്നതിനേക്കാള്‍ ജാഗ്രത യോജിപ്പിന്റെ വഴികള്‍ കണ്ടെത്തുന്നതിലാകണമെന്നും അവഗണിക്കാവുന്നവ പര്‍വതീകരിക്കുന്നത് ഗുണകരമെല്ലന്നും സംഗമം അഭിപ്രായപ്പെട്ടു.

ജീവകാരണ്യ രംഗത്ത് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കാനും ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ കാലോചിത മാര്‍ഗങ്ങള്‍ അവലംബിക്കാനും തീരമാനിച്ചു.
നാഷണല്‍ ട്രഷററായി സൈതലവി ഹാജി മൂന്നിയൂര്‍ മദീന, സഅദ് നദ്‌വി യാമ്പു, ഉബൈദുല്ല തങ്ങള്‍ ജിദ്ദ (വൈസ് പ്രസിഡണ്ടുമാര്‍) വര്‍ക്കിഗ് സെക്രട്ടറിയായി സകരിയ്യ ഫൈസി പന്തല്ലൂര്‍ ദമ്മാം എന്നിവരെ വ്യത്യസ്ത ഒഴിവിലേക്ക് തെരഞ്ഞെടുത്തു.

നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അദ്യക്ഷത വഹിച്ചു. വിത്യസ്ത സെന്ററുകളെ പ്രതിനിധീകരിച്ച് അബുല്ല കുപ്പം, സുബൈര്‍ ഹുദവി, ഇബ്രാഹീം ഓമശ്ശേരി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഫവാസ് ഹുദവി പട്ടിക്കാട്, സഖറിയ ഫൈസി പന്തല്ലൂര്‍, സമദ് പെരുമുഖം, പി മുഹമ്മദ് മാനു കൈപ്പുറം, ഇബ്രാഹീം ഓമശ്ശേരി, യൂസുഫ് ഫൈസി, മുഹമ്മദ് മൗലവി, അബൂബക്കര്‍ സിദ്ദീഖ് വളമംഗലം, സുലൈമാന്‍ പണിക്കരപുറായ്, ആരിഫ് വാഫി, അബ്ദുറഹ്മാന്‍ പൂനൂര്‍, ഉമ്മര്‍ ഓമശ്ശേരി, മുസ്തഫ ദാരിമി മേലാറ്റൂര്‍, മുസ്തഫ മുറയൂര്‍ സംസാരിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സൈതലവി ഹാജി മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.
- Alavikutty Olavattoor