സമസ്തക്കെതിരെ കോടതി കയറുന്ന കാന്തപുരം വിഭാഗത്തെ സമുദായം തിരിച്ചറിയണം: SKSSF കാസര്‍കോട്

കാസര്‍കോട്: ശംസുല്‍ ഉലമക്കും കണ്ണിയത്ത് ഉസ്താദിനുമെതിരെ കേസ് കൊടുത്ത് നാണംകെട്ട കാന്തപുരം വിഭാഗത്തിന്റെ കോടതി കയറ്റത്തെ സമുദായം തിരിച്ചറിയണമെന്ന് എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി ബെദിരയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും പ്രസ്താവനയില്‍ പറഞ്ഞു. 
ഭൗതിക വിദ്യാഭ്യാസത്തിന് തടസ്സമാവാതെ ചെറുപ്രായത്തില്‍ തന്നെ മതപഠനം നടത്താന്‍ സംവിധാനമൊരുക്കിയ, ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ഉല്‍ബുദ്ധരാക്കിയ മാതൃകാ പ്രസ്ഥാനമാണ് സമസ്ത. ഇസ്ലാമിക പ്രബോധനത്തിന്റെ പേരില്‍ കേരളത്തില്‍ ഒരുപാട് സംഘടനകള്‍ പ്രവര്‍ത്തിക്കുമ്പോഴും സമസ്തയില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നതിനുള്ള കാരണം അതാണ്. സ്ഥാപിത ലക്ഷ്യവും സത്യസന്ധതയുമാണ് സമസ്തക്ക് എന്നും കരുത്തേകിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
- Secretary, SKSSF Kasaragod Distict Committee